മസ്കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ വാറ്റ് (മൂല്യ വര്‍ധിത നികുതി) ഏര്‍പ്പെടുത്താന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് വാറ്റ് നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ച് ശതമാനമായിരിക്കും മൂല്യ വര്‍ധിത നികുതി.
ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനമായിരിക്കും നികുതി. അതേസമയം ഭക്ഷ്യ വസ്തുക്കള്‍, ചികില്‍സാ ഉപകരണങ്ങള്‍, വിദ്യാഭ്യാസ സേവനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, വീടുകളുടെ പുനര്‍ വില്‍പ്പന, വീട്ടു വാടക, പെട്രോളിയം ഉല്പന്നങ്ങള് തുടങ്ങിയവക്ക് വാറ്റ് ഉണ്ടാകില്ല.
2016ലെ വാറ്റ് യൂണിയന് കരാറിന്റെ ഭാഗമായാണ് ഒമാനും ഇപ്പോള്‍ മൂല്യ വര്‍ധിത നികുതി സമ്പ്രദായത്തിലേക്ക് കടക്കുന്നത്. വാറ്റ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി ഇനിയുള്ള മാസങ്ങളില്‍ രൂപരേഖയുണ്ടാക്കും.
Read Also: യഥാര്‍ഥ സ്ത്രീത്വം എന്തെന്ന് പഠിക്കേണ്ടത് പാര്‍വതിയില്‍ നിന്ന്; ശ്രീകുമാരന്‍ തമ്പി