ഇന്ത്യക്കാർക്ക് ഉൾപ്പടെ തൊഴിൽ വിസ താൽക്കാലികമായി നിർത്തി; ബഹ്‌റൈൻ

By Team Member, Malabar News
Rep. Image
Ajwa Travels

മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള 5 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് തൊഴിൽ വിസ നൽകുന്നത് നിർത്തി ബഹ്‌റൈൻ. ഇന്ത്യക്ക് പുറമേ പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കാണ് തൊഴിൽ വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നത്.

എത്ര നാളത്തേക്കാണ് നിലവിൽ ഏർപ്പെടുത്തിയ വിലക്ക് തുടരുകയെന്ന് വ്യക്‌തമല്ല. നിലവിൽ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും ബഹ്‌റൈൻ പൗരൻമാർക്കും, ഇഖാമയുള്ള വിദേശികൾക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. തൊഴിൽ വിസ അനുവദിക്കാത്തതിന് ഒപ്പം തന്നെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വിസയിലും രാജ്യത്ത് പ്രവേശിക്കുന്നതിന് ബഹ്‌റൈൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Read also : നെതന്യാഹു യുഗത്തിന് അവസാനം; ഇസ്രയേലിൽ നഫ്‌റ്റാലി പുതിയ പ്രധാനമന്ത്രിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE