ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

By Team Member, Malabar News
Bail Application Of Crime Nandakumar Will Be Consider Today
Ajwa Travels

തിരുവനന്തപുരം: വ്യാജ വീഡിയോ കേസിൽ അറസ്‌റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം സെഷൻസ് കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുക. കഴിഞ്ഞ ശനിയാഴ്‌ച കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗവും പരാതിക്കാരിയും കുടുതൽ തെളിവുകൾ ഹാജരാക്കിരുന്നു.

ഇതോടെ ഈ തെളിവുകൾ കൂടി പരിശോധിച്ച ശേഷം കേസിൽ തിങ്കളാഴ്‌ച വിധി പറയാമെന്നാണ് കോടതി അറിയിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിയെ സാധുകരിക്കുന്ന തെളിവുകൾ പരാതിക്കാരിയുടെ പക്കൽ ഇല്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വ്യക്‌തമാക്കുന്നത്‌. എന്നാൽ വീഡിയോ ദൃശ്യങ്ങൾ, മൊബൈൽ ചാറ്റുകൾ എന്നിവ തെളിവായി പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Read also: പീഡന കേസ്; വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE