പീഡന കേസ്; വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

By Trainee Reporter, Malabar News
VijayBabu
Ajwa Travels

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കേസ് അന്വേഷിക്കുന്ന സൗത്ത് പോലീസ് സ്‌റ്റേഷൻ സിഐക്ക് മുമ്പാകെ ആണ് വിജയ് ബാബു ഹാജരാകേണ്ടത്. അന്വേഷണവുമായി സഹകരിക്കണമെന്ന മുൻ‌കൂർ ജാമ്യ ഉത്തരവിലെ നിർദ്ദേശം അനുസരിച്ചാണ് ഹാജരാകുക.

ഇന്ന് മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒമ്പത് മുതൽ ആറുമണിവരെയാണ് ചോദ്യം ചെയ്യാൻ അനുമതി. ഈ ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് തെളിവെടുപ്പിനും കൊണ്ടുപോകാം. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്‌റ്റ് രേഖപ്പെടുത്താം. അറസ്‌റ്റ് രേഖപ്പെടുത്തിയാൽ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്‌ഥയിൽ ജാമ്യം അനുവദിക്കണമെന്നാണ് കോടതി നിർദ്ദേശം.

ഏപ്രിൽ 22ന് ആയിരുന്നു യുവനടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. തുടർന്ന് ദുബായിൽ ഒളിവിൽപ്പോയ ഇദ്ദേഹം 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്. അതിനിടെ, കേസിൽ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് സർക്കാർ. മുൻ‌കൂർ ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ കടുത്ത അതൃപ്‍തിയിലാണ് പ്രോസിക്യൂഷൻ.

Most Read: പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്; സത്യാഗ്രഹ സമരം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE