ഐഎഫ്എഫ്‌ഐയില്‍ കണ്‍ട്രി ഇന്‍ ഫോക്കസ് ആയി ബംഗ്‌ളാദേശ്; ജൂറിയായി പ്രിയദര്‍ശനും

By Staff Reporter, Malabar News
IFFI-2020
Ajwa Travels

51ആമത് ഐഎഫ്എഫ്‌ഐയില്‍ ‘കണ്‍ട്രി ഇന്‍ ഫോക്കസ്’ ആയി തിരഞ്ഞെടുക്കപ്പെട്ട് ബംഗ്‌ളാദേശ്. 2021 ജനുവരി 16 മുതല്‍ 24 വരെയാണ് രാജ്യാന്തര ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും ഇത്തവണത്തെ ജൂറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒരു രാജ്യത്തിന്റെ ചലച്ചിത്ര മേഖലയിലെ സംഭാവനകളെയും മികവുകളെയും അംഗീകരിക്കുന്നതിനുള്ള പ്രത്യേക വിഭാഗമാണ് ‘കണ്‍ട്രി ഇന്‍ ഫോക്കസ്’. തന്‍വീര്‍ മുകമ്മലിന്റെ ‘ജിബോന്ദുലി ‘, സഹീദുര്‍ റഹിം അഞ്‌ജാന്‍ സംവിധാനം ചെയ്‌ത ‘മെഘമല്ലാര്‍’, റുബായിയത്ത് ഹുസൈന്റെ സംവിധാനത്തില്‍ എത്തിയ ‘അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’, നുഹാഷ് ഹുമയൂണും സംഘവും ചേര്‍ന്ന് നിര്‍മ്മിച്ച ‘സിന്‍സിയര്‍ലി യുവര്‍സ് ധാക്ക’ എന്നീ ചിത്രങ്ങളാണ് ‘കണ്‍ട്രി ഇന്‍ ഫോക്കസ്’ വിഭാഗത്തില്‍ ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്.

സുവര്‍ണ ചകോരത്തിനും മറ്റു പുരസ്‌കാരങ്ങള്‍ക്കും ആയി 15 ചിത്രങ്ങളാണ് ഇപ്രാവശ്യം തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വര്‍ഷത്തെ മികച്ച ചില ചിത്രങ്ങളാണ് മേളയില്‍ മല്‍സര വിഭാഗത്തില്‍ മാറ്റുരക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും ജൂറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പാബ്‌ളോ സെസര്‍ ആണ് ജൂറി ചെയര്‍മാന്‍. പ്രിയദര്‍ശനെ കൂടാതെ ജൂറിയില്‍ പ്രസന്ന വിധാനേജ്, അബുബക്കര്‍ ഷാകി, റുബായത്ത് ഹൊസൈന്‍ എന്നിവരുമുണ്ട്.

Read Also: ട്രംപിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വിലപിക്കുന്നവര്‍ സ്വന്തം രാജ്യത്തെ സംഭവങ്ങള്‍ മറക്കുന്നു; ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE