ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം കുറിച്ചു

By Web Desk, Malabar News
Goa International Film Festival
Ajwa Travels

പനാജി: 52ആം ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം. ഇന്ന് വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റ് ചടങ്ങിൽ സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ളയായിരുന്നു മുഖ്യാതിഥി. ​

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി താക്കൂറും ശ്രീധരൻ പിള്ളയും ചേർന്ന് മേളയ്‌ക്ക്‌ തിരി തെളിച്ചു. കോവിഡ് പശ്‌ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത് തിയേറ്ററിലും വെർച്വലായും പ്രദർശനം കാണാം. ഒരു വാക്‌സിനെങ്കിലും എടുത്തവർക്കാണ് മേളയിൽ പ്രവേശനം.

73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങൾ അന്താരാഷ്‌ട്ര വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സുവർണമയൂര പുരസ്‌കാരത്തിനുള്ള മൽസര വിഭാഗത്തിൽ 15 ചിത്രങ്ങളാണ് മാറ്റുരയ്‌ക്കുന്നത്.

ഹേമമാലിനി, ഖുശ്ബു, റസൂൽ പൂക്കുട്ടി, പ്രമോദ് സാവന്ത്, പ്രസൂണ്‍ ജോഷി, രവി കൊട്ടാരക്കര, മധുര്‍ ഭണ്ഡാര്‍ക്കര്‍, അമിത് ഗോയങ്ക, മിനിസ്ട്രി ആന്‍ഡ് ബ്രോഡ് കാസ്‌റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.

Kerala News: ‘തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല’; കോവിഡ് അവലോകന യോഗത്തിൽ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE