ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്; ഇടനിലക്കാരൻ കാർത്തിക്കിനായി ലുക്ക്‌ഔട്ട് നോട്ടീസ്

മുൻ ബാങ്ക് മാനേജർ മധ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറെ ഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക് ശാഖകളിൽ പണയം വെക്കാൻ കൂട്ടുനിന്നത് കാർത്തിക് ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

By Trainee Reporter, Malabar News
madha jayakumar
മധ ജയകുമാർ
Ajwa Travels

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ സ്വർണ വായ്‌പാ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന തിരുപ്പൂർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാർത്തിക്കിന് വേണ്ടി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. മുൻ ബാങ്ക് മാനേജർ മധ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറെ ഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക് ശാഖകളിൽ പണയം വെക്കാൻ കൂട്ടുനിന്നത് കാർത്തിക് ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേസിലെ രണ്ടാം പ്രതിയാണ് കാർത്തിക്. ഇയാൾക്ക് വേണ്ടി മൂന്ന് ആഴ്‌ചയിൽ അധികമായി കേരള-തമിഴ്‌നാട് പോലീസ് ടീം തിരച്ചിൽ നടത്തുന്നുണ്ട്. കാർത്തിക് പറഞ്ഞതനുസരിച്ച് തിരിപ്പൂരിലെ ബാങ്കുകളിൽ പണയം വെച്ചവർ ഇയാൾക്കെതിരെ അവിടുത്തെ പോലീസിൽ പരാതി നൽകി. ഈ കേസുകളിലും കാർത്തിക് പ്രതിയാകും.

ഈ കേസിൽ നിന്ന് രക്ഷപെടാൻ കാർത്തിക് തിരുപ്പൂർ കോടതിയിൽ നൽകിയ മുൻ‌കൂർ ജാമ്യഹരജി തള്ളിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിൽ നൽകിയ ജാമ്യഹരജി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതി. കാർത്തിക്കിനെ കിട്ടിയാൽ മാത്രമേ അന്വേഷണം തുടരാൻ പോലീസിന് കഴിയൂ.

ബാക്കി സ്വർണം പണയം വെച്ചതിനെപ്പറ്റിയുള്ള വിവരം ഇയാൾക്ക് മാത്രമേ അറിയൂ എന്നാണ് മധ ജയകുമാർ പറയുന്നത്. ഇതിനിടെ കേസ് അന്വേഷണ തലവൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജി ബാലചന്ദ്രനെ നിലമ്പൂർ ഡിവൈഎസ്‌പിയായി സ്‌ഥലം മാറ്റി. പകരം താനൂർ ഡിവൈഎസ്‌പി ആയിരുന്ന വിവി ബെന്നിക്ക് അന്വേഷണ ചുമതല നൽകി. മലപ്പുറം ജില്ലയിലെ പോലീസ് കൂട്ട സ്‌ഥലം മാറ്റത്തിന്റെ ഭാഗമായാണ് ഈ നടപടി.

17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തൽ. 26.24 കിലോഗ്രാം സ്വർണവുമായി മുങ്ങിയ മധ ജയകുമാറിനെ കർണാടക- തെലങ്കാന അതിർത്തിയായ ബീദർ ജില്ലയിൽ നിന്നാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. പിന്നാലെ അറസ്‌റ്റ് ചെയ്‌ത്‌ റിമാൻഡിലാക്കുകയായിരുന്നു.

വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറായ മധ ജയകുമാർ 26244.20 ഗ്രാം സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ച് 17,20,35,717 കോടി രൂപ തട്ടിയെടുത്തെന്നാണ്‌ കേസ്. വടകര ശാഖയിലെ റീ അപ്രൈസർ നടപടിയിലാണ് ക്രമക്കേട് മനസിലായത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ ആറുവരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE