കോവിഡ്; രഞ്‌ജി ട്രോഫി മൽസരങ്ങള്‍ ഉപേക്ഷിച്ചതായി ബിസിസിഐ

By Staff Reporter, Malabar News
BCCI
Ajwa Travels

ന്യൂഡെൽഹി: ഈ സീസണിലെ രഞ്‌ജി ട്രോഫി മൽസരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചതോടെ ആണ് നീണ്ട 87 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി രഞ്‌ജി ട്രോഫി മൽസരം ഉപേക്ഷിക്കാൻ തീരുമാനമായത്.

കോവിഡ് വ്യാപനത്തിന്റെ പാശ്‌ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളായി രഞ്‌ജി ട്രോഫി നടത്തുകയെന്ന മാർഗം മാത്രമായിരുന്നു ബിസിസിഐക്ക് മുന്നിൽ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് ചെലവ് കൂടുതലാകുമെന്നും ഇതിനാൽ മൽസരം ഉപേക്ഷിക്കുക്കയാണ് എന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്‌തമാക്കി.

അതേസമയം വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടുപോകുമെന്നും ബിസിസിഐ അറിയിച്ചു.

Read Also: സാമ്പത്തിക സംവരണത്തിന് എതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE