സാമ്പത്തിക സംവരണത്തിന് എതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സുപ്രീം കോടതിയിൽ

By Staff Reporter, Malabar News
Malabarnews_supreme court
Representational image
Ajwa Travels

ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്‌തു. സാമ്പത്തിക സംവരണം സാമൂഹിക ഇഴ തകർക്കുമെന്ന് റിട്ട് ഹരജിയിൽ ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു.

സാമ്പത്തിക സംവരണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ ഉൾപ്പടെ റാങ്ക് പട്ടികയിൽ വളരെ പിന്നിലുളള മുന്നോക്ക വിഭഗത്തിനും പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം ലഭിക്കുന്നുവെന്നും ഹരജിയിൽ പറയുന്നു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകത്തിന് വേണ്ടി ജനറൽ മാനേജർ വിടി അബ്‌ദുള്ള കോയ തങ്ങളാണ് സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്‌തിരിക്കുന്നത്. സംവരണം 50 ശതമാനത്തിൽ അധികമാകരുത് എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.

സാമ്പത്തിക സംവരണം ഏർപെടുത്തിയപ്പോൾ റാങ്ക് പട്ടികയിൽ വളരെ പിന്നിലുളള മുന്നോക്കകാർക്കും പ്രവേശനം ലഭിക്കുന്നുവെന്ന് കാണിക്കുന്നതിനായി കേരളത്തിലെ എൽഎൽബി പ്രവേശന പട്ടികയും റിട്ട് ഹർജിയിൽ ഉൾപെടുത്തിയിട്ടുണ്ട്.

അഭിഭാഷകൻ ജയ്‌മോൻ ആൻഡ്രൂസാണ് ജമാഅത്തെ ഇസലാമിയുടെ റിട്ട് ഹരജി ഫയൽ ചെയ്‌തത്. 2019ലെ ഭരണഘടന ഭേദഗതി ചോദ്യം ചെയ്‌ത്‌ എസ്എൻഡിപി ഉൾപ്പടെയുള്ള വിവിധ സംഘടനകളും, വ്യക്‌തികളും നൽകിയ ഹരജികൾ നേരത്തെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നു.

Read Also: കർഷക സമരം; സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനവിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE