ബംഗാൾ ഡിജിപിയെ നീക്കി; തിരഞ്ഞെടുപ്പ് ചുമതല നൽകരുതെന്ന് നിർദേശം

By Syndicated , Malabar News
Bengal-Police-Chief-Replaced
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഡിജിപി വീരേന്ദ്രയെ ചുമതലയിൽ നീക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നീരജ് നയൻ ഐപിഎസിനാണ് പകരം ചുമതല. വീരേന്ദ്രക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചുമതലയും നൽകരുതെന്നും കമ്മീഷൻ പറഞ്ഞു.

സംസ്‌ഥാനത്തെ ക്രമസമാധന നില വിലയിരുത്തിക്കൊണ്ടാണ് നടപടി. വീരേന്ദ്രയെ ഡിജിപി സ്‌ഥാനത്ത് നിന്ന് നീക്കണമെന്നും ഇക്കാര്യത്തിൽ നാളെ രാവിലെ 10 മണിക്കകം മറുപടി നൽകണമെന്നും കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു.

ബംഗാളിൽ തിരഞ്ഞെടുപ്പിന് മുൻപായി നീക്കം ചെയ്യപ്പെടുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്‌ഥനാണ് വീരേന്ദ്ര. ഫെബ്രുവരി 27ന് ലോ ആന്റ് ഓർഡർ എഡിജി ജാവേദ് ഷമീമിനെ അഗ്‌നി രക്ഷാ വകുപ്പിലേക്ക് മാറ്റിയിരുന്നു.

Read also: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്തില്ല; കേന്ദ്ര ധനകാര്യ സഹമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE