ബംഗാളി നടി ബിദിഷയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By Team Member, Malabar News
Bengali Actress Bidisha De Majumdar Were Found Dead
Ajwa Travels

ന്യൂഡെൽഹി: ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ(21) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ നഗേർബസാറിലുള്ള ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ നിഗമനം. കൂടാതെ ആത്‍മഹത്യ കുറിപ്പ് കണ്ടെത്തിയതായും പോലീസ് വ്യക്‌തമാക്കി.

മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആർജി ഖാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി ബിദിഷ ഇവിടെ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു. കൂടാതെ അനുഭാബ് ബേര എന്നയാളുമായി ബിദിഷ പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങൾ കാരണം നടി വിഷാദത്തിലായിരുന്നതായും ബിദിഷയുടെ സുഹൃത്തുക്കൾ വ്യക്‌തമാക്കി. സംഭവത്തിൽ ബരാക്പുർ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

Read also: കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃക; അഭിനന്ദിച്ച് രാഷ്‌ട്രപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE