ബിദിഷക്ക് പിന്നാലെ ബംഗാളി മോഡലായ മഞ്‌ജുഷയും ആത്‍മഹത്യ ചെയ്‌ത നിലയിൽ

By Team Member, Malabar News
Bengali Actress Manjusha Niyogi Found Dead In Kolkata
Ajwa Travels

കൊൽക്കത്ത: പ്രശസ്‌ത ബംഗാളി മോഡലായ മഞ്‌ജുഷ നിയോഗി തൂങ്ങിമരിച്ച നിലയിൽ. കൊൽക്കത്തയിലെ പാട്ടുലിയിലുള്ള വസതിയിലാണ് മഞ്‌ജുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആത്‍മഹത്യ ചെയ്‌ത ബംഗാളി മോഡലായ ബിദിഷ ഡേ മജുംദാറിന് പിന്നാലെയാണ് ഇപ്പോൾ ബിദിഷയുടെ സുഹൃത്ത് കൂടിയായ മഞ്‌ജുഷ ആത്‍മഹത്യ ചെയ്‌തിരിക്കുന്നത്‌.

ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടായ രണ്ടാമത്തെ സംഭവമാണ് ഇതെന്ന് പോലീസ് വ്യക്‌തമാക്കി. ഒപ്പം തന്നെ മഞ്‌ജുഷയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയോടെയാണ് മഞ്‌ജുഷയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. അടുത്ത സുഹൃത്തായ ബിദിഷയുടെ മരണം മഞ്‌ജുഷയെ തളർത്തിയെന്നും വിഷാദം അലട്ടിയിരുന്നെന്നും മഞ്‌ജുഷയുടെ അമ്മ വ്യക്‌തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മെയ് 25ആം തീയതിയാണ് കൊൽക്കത്തയിലെ നഗേർബസാറിലെ ഫ്‌ളാറ്റിൽ ബംഗാളി നടിയും മോഡലുമായ ബിദിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Read also: ക്രീം ബണ്ണിൽ ക്രീമില്ല, കടക്കാരന് മർദ്ദനം; പ്രതികളെ പിടികൂടാനാകാതെ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE