കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃക; അഭിനന്ദിച്ച് രാഷ്‌ട്രപതി

By Desk Reporter, Malabar News
Kerala has been a shining example for decades; President
Ajwa Travels

തിരുവനന്തപുരം: സ്‌ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, തൊഴിൽ, മേഖലകളിൽ കേരളത്തിലെ സ്‌ത്രീ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ പാർലമെന്റ് സമ്മേളനത്തിന്റെ ഉൽഘാടന പ്രസംഗത്തിലായിരുന്നു രാഷ്‌ട്രപതിയുടെ അഭിനന്ദനം.

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിൽ എത്തിയത്. ഇന്നലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ രാഷ്‌ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്‌മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വിപി ജോയി, സതേൺ എയർ കമാൻഡ് എഒ കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ജെ ചലപതി, സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ, സിറ്റി പോലീസ് കമ്മീഷണർ ജി സ്‌പർജൻ കുമാർ, ജില്ലാ കളക്‌ടർ ഡോ. നവ്ജ്യോത് ഖോസ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്‌ട്രപതിക്കൊപ്പമുണ്ട്. രാജ്ഭവനിൽ തങ്ങുന്ന രാഷ്‌ട്രപതി ഇന്ന് രാവിലെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉൽഘാടനം ചെയ്‌തു. അദ്ദേഹം വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൂനെയിലേക്ക് തിരിക്കും.

Most Read:  ജയിലിൽ തുടരും; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE