ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു

By Trainee Reporter, Malabar News
Ajwa Travels

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ശനിയാഴ്‌ചയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആദ്യത്തെ ഇസ്രയേൽ പൗരനായി അദ്ദേഹം.

ഇസ്രയേലിൽ ആരോഗ്യപ്രവർത്തകർക്കും നഴ്‌സിംഗ് ഹോം ജീവനക്കാർക്കും ഉടൻ വാക്‌സിനേഷൻ ആരംഭിക്കും. ജനങ്ങൾക്ക് മാതൃക സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ തയാറാകുന്നതെന്ന് നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു. “ഞാൻ ഈ വാക്‌സിനെ വിശ്വസിക്കുന്നു” എന്നാണ് ടെൽ അവീവിലെ ശേബ മെഡിക്കൽ സെന്ററിൽ നിന്നും ഫൈസർ വാക്‌സിൻ സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്.

കഴിഞ്ഞ ആഴ്‌ചയാണ് അമേരിക്കൻ നിർമ്മിത ഫൈസർ വാക്‌സിൻ ഇസ്രയേലിൽ എത്തിച്ചത്. മോഡേണ, ആസ്ട്രസനേക വാക്‌സിനുകളും ഇസ്രയേൽ ഓർഡർ ചെയ്‌തിട്ടുണ്ട്‌. ഈ വർഷം അവസാനത്തോടെ കോവിഡ് റിസ്‌ക്ക് കൂടിയ 20 ശതമാനത്തോളം ആളുകളിൽ വാക്‌സിൻ കുത്തിവെപ്പ് നടത്താനാണ് ഇസ്രയേൽ തീരുമാനിച്ചിരിക്കുന്നത്.

Read also: കോവിഡ് വാക്‌സിന് ഉടൻ അനുമതി നൽകും; കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE