ലൗ എഫ്‌എം; ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ചിത്രം ജൂൺ 14മുതൽ ഒടിടിയിൽ

By PR Sumeran, Special Correspondent
  • Follow author on
Benzy production's movie Love FM

അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ലൗ എഫ്‌എം ജൂൺ 14മുതൽ ഒടിടിയിൽ ലഭിക്കും. കുടുംബപ്രേക്ഷകരെ ലക്ഷ്യംവച്ച് സിനിമാ-മിമിക്രി താരം സാജു കൊടിയനും പി ജിംഷാറും സംയുക്‌തമായി രചിച്ചതാണ് ലൗ എഫ്‌എം.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിർമിച്ച ലൗ എഫ്‌എം കഴിഞ്ഞ ഫെബ്രുവരിയിൽ തിയേറ്ററിൽ എത്തിയിരുന്നു. ഇപ്പോൾ നീസ്ട്രീം, ഫില്‍മി എന്നീ ഒടിടി ചാനലുകൾ വഴിയാണ് കുടുംബങ്ങളിലേക്ക് ചിത്രം എത്തിക്കുന്നത്.

ചിത്രത്തിന്റെ പേരിൽ സൂചിപ്പിക്കുന്ന റേഡിയോ സിനിമയുടെ അടിസ്‌ഥാന ഭാവമാണ്. ആധുനിക കാലത്ത് ഗൃഹാതുര ഓർമയായി മാറുന്ന റേഡിയോയെ മറ്റൊരു ആസ്വാദന തലത്തിലേക്ക് കൊണ്ടുപോകാൻ സംവിധായകനും രചയിതാക്കൾക്കും സാധിച്ചിട്ടുണ്ട്.

രണ്ട് കാലഘട്ടത്തിലെ പ്രണയത്തിനെ, റേഡിയോ കാലത്തിലേക്ക് മനോഹരമായി കോർത്തിണക്കിയ സിനിമയിൽ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ആവിഷ്‌കരിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുമുണ്ട്. ചെറിയ ഇടവേളയ്‌ക്ക് ശേഷം നടന്‍ ദേവന്‍, ശ്രദ്ധേയ കഥാപാത്രമായ പാലയ്‌ക്കൽ തങ്ങളെ അവതരിപ്പിച്ചത് ഈ ചിത്രത്തിലാണ്. കുടുംബസദസിന്‌ ആസ്വദിക്കാവുന്ന പ്രണയഗാനം ഉള്‍പ്പെടെ അഞ്ച് ഗാനങ്ങളും ഇതിലുണ്ട്.

Benzy production's movie Love FM

മനോഹരമായ റേഡിയോകാലം ലൗ എഫ്‌എമ്മിൽ പുനര്‍ജനിക്കുകയാണ്. ടിറ്റോ വില്‍സണും നായക തുല്യമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. അപ്പാനി ശരത്തിന്റെ കഥാപാത്രമായ ഗസലിന് ജീവിതത്തിലുണ്ടാകുന്ന ആകസ്‌മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കാമ്പസ് ജീവിതം സിനിമയില്‍ പറഞ്ഞു പോകുന്നുണ്ടെങ്കിലും ഈ ചിത്രം കാമ്പസ് മൂവിയല്ല. ലൗ എഫ്‌എം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയില്‍ ആവിഷ്‌ക്കരിച്ചുവന്ന പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്‌തമാണ്‌ ലൗ എഫ്‌എം, –സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ പറഞ്ഞു.

Benzy production's movie Love FMജാനകി കൃഷ്‌ണൻ, മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്‍ജു എന്നിവരാണ് നായികമാര്‍. ജിനോ ജോണ്‍, സിനോജ് അങ്കമാലി, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി, ദേവന്‍, മാമുക്കോയ, മണികൺഠൻ പട്ടാമ്പി, സുനില്‍ സുഗത, ശശി കലിംഗ, സാജു കൊടിയന്‍, ബിറ്റോ, ആലങ്കോട് ലീലാകൃഷ്‌ണൻ, അബു വളയംകുളം, വിജയന്‍ കോഴിക്കോട്, ജെയിംസ് ഏലിയ, ബോബൻ ആലുംമൂടൻ, അഷറഫ് ഗുരുക്കള്‍, ആനന്ദ് കോഴിക്കോട്, സിനില്‍ സൈനുദ്ദീന്‍, അല്‍ക്കു, സച്ചിന്‍, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്ക്കര്‍, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിന്‍, അഡ്വ. നിഖില്‍, നീനാകുറുപ്പ്, ദിവ്യ, അഞ്‍ജലി, ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിന്‍, ആഷ്‍ലി, ബേബി അനശ്വര, ബേബി പിങ്കി എന്നിവരാണ് അഭിനേതാക്കള്‍.

Benzy production's movie Love FMസന്തോഷ് അനിമ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഗാനരചന നടത്തിയിരിക്കുന്നത് കൈതപ്രം, ആലങ്കോട് ലീലാകൃഷ്‌ണൻ, ഒഎം കരവാരക്കുണ്ട്, ഉണ്ണികൃഷ്‌ണൻ വാര്യര്‍ എന്നിവരാണ്. കൈതപ്രം വിശ്വനാഥൻ, അഷ്റഫ് മഞ്ചേരി, പ്രദീപ് സാരണി എന്നിവരാണ് സംഗീത നിർവഹണം.

പാശ്‌ചാത്തല സംഗീതം – ഗോപിസുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വിനോഷ് കൈമള്‍, എഡിറ്റിങ് – ലിജോ പോള്‍, ആര്‍ട്ട് ഡയറക്‌ടർ – രഞ്‌ജിത്‌ കോത്തേരി, വസ്‌ത്രാലങ്കാരം – കുമാര്‍ എടപ്പാള്‍, മേക്കപ്പ് – മനോജ് അങ്കമാലി, കൊറിയോഗ്രാഫി – അരുണ്‍ നന്ദകുമാര്‍ എന്നിവരാണ്.

Tito Wilson in Love FM Movieപിആര്‍ സുമേരന്‍ വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമയിൽ ആക്ഷന്‍ ഡയറ്കടർ – അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്‌ – സന്തോഷ് ലാല്‍, അഖില്‍ സി തിലകന്‍, സ്‌റ്റിൽസ് – നൗഷാദ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു സുപ്രധാന അണിയറപ്രവര്‍ത്തകര്‍. മലബാർ മേഖലയിലെ തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസർഗോഡ് എന്നിവിടങ്ങിലായിരുന്നു ചിത്രീകരിച്ചത്.

Most Read: വെറും 20 ഡോളർ മൂല്യമുള്ള നാണയം ലേലത്തിൽ വിറ്റത് 138 കോടി രൂപയ്‌ക്ക്!!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE