ഷെയ്‌ൻ നിഗത്തിന്റെ ‘ബർമുഡ’; മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ പുറത്തിറക്കും

By Siva Prasad, Special Correspondent (Film)
  • Follow author on
Bermuda Malayalam Movie
Ajwa Travels

പ്രമുഖ സംവിധായകൻ ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡയുടെ പുതിയ മോഷൻ പോസ്‌റ്റർ ജൂൺ 11ന് വൈകിട്ട് 5മണിക്ക് കുഞ്ചാക്കോ ബോബൻ തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ പുറത്തിറക്കും. ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ നേരെത്തെ റിലീസ് ചെയ്‌തിരുന്നത്‌ മമ്മൂട്ടിയാണ്.

കാണാതായതിന്റെ ദുരൂഹത എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന നായകനെയാണ് ഫസ്‌റ്റ്ലുക്ക് പോസ്‌റ്ററിൽ അവതരിപ്പിച്ചിരുന്നത്. തീര്‍ത്തും നർമ പശ്‌ചാത്തലത്തിൽ പറയുന്ന സിനിമയാണ് ബർമുഡ.

ഷെയ്‌ൻ നായകനാകുന്ന വെയിൽ, ഉല്ലാസം, ഖുർബാനി എന്നീ മൂന്നു ചിത്രങ്ങളാണ് അടുത്തടുത്ത റിലീസിനായി തയ്യാറാകുന്നത്. ഇവയുൾപ്പടെ ഷെയ്‌ന്റെ ഇരുപതാമത്തെ ചിത്രമാണ് ബർമുഡ. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സികെ, ബിജു സിജെ, ബാദുഷ എൻഎം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കശ്‌മീരിയായ ശെയ്‌ലീ കൃഷ്‌ണയാണ് നായിക. ഷെയ്ൻ നിഗമിനെ കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ് തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രചന നിർവഹിക്കുന്നത് നവാഗതനായ കൃഷ്‌ണദാസ്‌ പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്‌റ്റാണ്‌ സിനിമക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്.

Most Read: ഇന്റർനെറ്റ് തകരാർ; നിരവധി മാദ്ധ്യമ വെബ്‌സൈറ്റുകൾ നിശ്‌ചലമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE