ചർമ സംരക്ഷണത്തിന് ഗ്രീൻ ടീ ശീലമാക്കൂ

By Desk Reporter, Malabar News
Make green tea a habit for skin care
Representational Image
Ajwa Travels

ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ. ഈ ചായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിവിധ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ശരീരഭാരം കുറക്കാൻ മുതല്‍ പനിക്ക് ആശ്വാസം കിട്ടാന്‍ വരെ ഗ്രീന്‍ ടീ കുടിക്കുന്നവരുണ്ട്. ഗ്രീന്‍ ടീയുടെ ഏറ്റവും വലിയ ഗുണമായി കരുതുന്നത് ചര്‍മസംരക്ഷണത്തിനുള്ള കഴിവാണ്.

  • ഗ്രീന്‍ ടീയിലടങ്ങിയ പോളിഫിനോളിക് കോമ്പൗണ്ട് ആന്റിഓക്‌സിഡന്റും ആന്റി ഇന്‍ഫ്‌ളമേറ്ററിയുമാണ്. ഇത് ചര്‍മത്തിലുണ്ടാകുന്ന അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. മുഖക്കുരുവില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത് വളരെ നല്ലതാണ്.
  • പതിവായി ഗ്രീന്‍ ടീ കുടിച്ചാല്‍ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ വഴി ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്ന് അലബാമ യൂണിവേഴ്‌സിറ്റിയുടെ പഠനം പറയുന്നു.
  • ചര്‍മത്തിലെ അധികമുള്ള എണ്ണമയം കുറക്കാനും ഗ്രീന്‍ ടീ മികച്ച ഒരു മാർഗമാണ്. ശരീരത്തിലെ ആന്‍ഡ്രോജനുകളുടെ പ്രവര്‍ത്തനം കുറക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്.
  • ചര്‍മത്തിന്റെ ആരോഗ്യത്തിനും യുവത്വം കാത്തു സൂക്ഷിക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കും. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ഗ്രീന്‍ ടീ ഉത്തമമാണ്.

ചർമ സംരക്ഷണത്തിന് മാത്രമല്ല മനസിന്റെ എകാഗ്രത വർധിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറക്കാനും അമിതവണ്ണം കുറക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഗ്രീൻ ടീ കുടിക്കാൻ പ്രത്യേക സമയമുണ്ടോ?

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഗ്രീൻ ടീ കുടിക്കാൻ ഏറ്റവും മികച്ച സമയം ഏതാണെന്ന് നമ്മളിൽ പലർക്കും അറിവുണ്ടാവില്ല. ഗ്രീൻ ടീ രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് ​പഠനങ്ങൾ അഭിപ്രായപ്പെടുന്നത്. ഇത് എകാഗ്രത വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഒരു ഉത്തേജക ഘടകമായ കഫീന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്.

ദിവസവും രണ്ട് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് കാൻസറിനെ തടയാൻ സഹായിക്കും. അല്‍ഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീക്ക് കഴിയുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

Most Read:  പ്രീമെൻസ്ട്രൽ സിൻഡ്രോം; കാരണവും പരിഹാര മാർഗവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE