പ്രീമെൻസ്ട്രൽ സിൻഡ്രോം; കാരണവും പരിഹാര മാർഗവും

By Desk Reporter, Malabar News
Representational Image
Ajwa Travels

ഭൂരിഭാഗം സ്‌ത്രീകളിലും ആർത്തവത്തോട് അനുബന്ധിച്ച് കണ്ടുവരുന്ന മാനസിക-ശാരീരിക അസ്വസ്‌ഥതയാണ് പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്). ഒരുപക്ഷെ ആര്‍ത്തവകാല വേദനയെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രശ്‌നം സൃഷ്‌ടിക്കുന്നതാണ് പിഎംഎസ്.

മിക്ക സ്‌ത്രീകളിലും ആർത്തവം തുടങ്ങുന്നതിന് 5 അല്ലെങ്കിൽ, 11 ദിവസം മുൻപ് മുതൽ പിഎംഎസ് ലക്ഷണങ്ങള്‍ കാണാറുണ്ട്. ആർത്തവം ആരംഭിച്ചുകഴിഞ്ഞാൽ സാധാരണഗതിയിൽ പോകുകയും ചെയ്യും. എന്നാൽ, ഈ ലക്ഷണങ്ങള്‍ ചിലരുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്.

പിഎംഎസിന്റെ കാരണം;

ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ നിലയില്‍ വരുന്ന വ്യത്യാസങ്ങളാണ് പിഎംഎസിന്റെ പ്രധാന കാരണം. ഹോര്‍മോണ്‍ നിലയിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം തലച്ചോറിലെ സെറാട്ടോണിന്‍ പോലെയുള്ള രാസപദാര്‍ഥങ്ങളുടെ അളവിൽ വ്യത്യാസം വരും. പിഎംഎസിന്റെ കാരണം ഹോർമോൺ വ്യതിയാനം ആയതിനാൽ തന്നെ ഇത് പരിപൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കുകയില്ല.

Representational Image

ശാരീരിക ലക്ഷണങ്ങൾ;

  • തലവേദന
  • നടുവേദന
  • സന്ധിവേദന
  • ക്ഷീണം
  • സ്‌തനങ്ങളില്‍ വേദന, വീക്കം
  • വയറിന് അസ്വസ്‌ഥതകള്‍
  • മലബന്ധം

മാനസിക ലക്ഷണങ്ങള്‍

  • വിഷാദം
  • പിരിമുറുക്കം
  • അകാരണമായ ദേഷ്യം, സങ്കടം
  • അതിവൈകാരികത
  • ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക
Representational Image

ഗര്‍ഭാവസ്‌ഥയിലേതിന് സമാനമായി ആഹാരസാധനങ്ങളോട് കൊതി തോന്നുക, ഗന്ധങ്ങളോട് പ്രതികരിക്കുക എന്നിവയും പിഎംഎസിനോട് അനുബന്ധിച്ച് ചിലരില്‍ കണ്ടുവരാറുണ്ട്.

ജീവിതശൈലിക്കും പിഎംഎസില്‍ പങ്കുണ്ട്. അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കും. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ പിഎംഎസിന്റെ അസ്വസ്‌ഥതകള്‍ കുറഞ്ഞുകിട്ടും.

ഈ സമയങ്ങളിൽ ‘അയേണ്‍’ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക. ഈന്തപ്പഴം, ക്യാബേജ്, ബീന്‍സ്, ചീര എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ആര്‍ത്തവ സമയത്ത് രക്‌തം നഷ്‌ടപ്പെടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാനാണ് ‘അയേണ്‍’ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉള്‍പ്പെടുത്തണമെന്ന് പറയുന്നത്.

പഴങ്ങൾ, പച്ചക്കറികള്‍ എന്നിവ നന്നായി കഴിക്കുക. ഇതിനൊപ്പം ഫ്രഷ് കറിവേപ്പില, മല്ലിയില, കറുവാപ്പട്ട, ഇഞ്ചി തുടങ്ങിയവയെല്ലാം ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക. ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക. അല്ലാത്ത പക്ഷം ശരീരത്തിലെ ജലാംശം കൂടുതലായി നഷ്‌ടപ്പെടും.

‘സിങ്ക്’ ധാരാളമായി അടങ്ങിയ ഭക്ഷണവും ഈ സമയങ്ങളില്‍ ഡയറ്റിലുള്‍പ്പെടുത്താം. മത്തന്‍ കുരു, വെള്ളക്കടല, മറ്റ് പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

പിഎംഎസ് വിഷമതകളെ പരിഹരിക്കാന്‍ ഹെര്‍ബല്‍ ചായകളും ഒരു പരിധി വരെ സഹായകമാണ്. ഇവ ശരീരത്തിനും മനസിനും ഒരുപോലെ ഉൻമേഷം പകരും.

ആര്‍ത്തവകാലത്തെ വേദനയെ ശമിപ്പിക്കാന്‍ ചില ഭക്ഷണസാധനങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. സൂര്യകാന്തി വിത്ത് അത്തരത്തിലുള്ള ഒന്നാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഇപ്പോള്‍ ഇവ സുലഭമായി ലഭിക്കും.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാ മാസവും ആര്‍ത്തവസമയത്തിന് മുന്നോടിയായി തീവ്രമായ തോതിൽ അനുഭവപ്പെടുന്നെങ്കില്‍ ഡോക്‌ടറുടെ ഉപദേശം തേടാവുന്നതാണ്. ചിലരില്‍ പിഎംഎസ് കടുത്ത വിഷാദത്തിന് കാരണമാകാറുണ്ട്.

Also Read:  ചീപ്പിലുമുണ്ട് രഹസ്യം; ആരോഗ്യമുള്ള മുടിക്ക് ഉത്തമം ‘നീം ചീപ്പ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE