പാട്ട് കേള്‍ക്കുവാനും മൊബൈലില്‍ സംസാരിക്കുവാനുമെല്ലാം നമ്മളിൽ ഭൂരിഭാഗം ആളുകളും ഇയര്‍ഫോണുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മളിൽ ചിലർ സദാസമയവും ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി നടക്കാറുണ്ട്.
യാത്രകളിലും നടപ്പിലും ഇരിപ്പിലുമെല്ലാം അവരുടെ ഒപ്പം ഇയര്‍ഫോണുകൾ ഉണ്ടാകും. ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇങ്ങനെയുള്ള അമിത ഉപയോഗം നമ്മുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് പല വിധത്തിൽ നമ്മുടെ കേൾവി ശക്‌തിയെ ബാധിച്ചേക്കാം.
അതിനാൽ തന്നെ നമ്മുടെ കേള്‍വി എല്ലായ്‌പ്പോഴും ആരോഗ്യകരമാക്കേണ്ടതുണ്ട്. അതിനായി നമ്മൾ കേള്‍ക്കുന്ന ശബ്‌ദത്തിന്റെ കാഠിന്യമെത്രയെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒപ്പം ഇവയുടെ അമിതമായ ഉപയോഗം നമ്മളെ എങ്ങനെയൊക്ക സ്വാധീനിക്കുമെന്നും മനസിലാക്കേണ്ടതുണ്ട്.
വളരെക്കാലം ഒരു ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധയ്‌ക്ക് കാരണമാകും. നമ്മൾ മറ്റൊരാളുമായി ഇയർഫോണുകൾ പങ്കിടുമ്പോൾ അതും അണുബാധക്ക് കാരണമായേക്കാം. മറ്റൊരാളുമായി പങ്കിട്ട ശേഷം ഇയർഫോണുകൾ എപ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.
ഇയർഫോണുകൾ പതിവായി ഉപയോഗിക്കുന്നത് ശ്രവണശേഷി 40 മുതൽ 50 ഡെസിബെൽ വരെ കുറയ്‌ക്കുന്നു. ചെവി വൈബ്രേറ്റു ചെയ്യാൻ തുടങ്ങുന്നു. ഇത് ബധിരതക്ക് കാരണമാകുന്നു. എല്ലാ ഇയർഫോണുകളിലും ഉയർന്ന ഡെസിബെൽ തരംഗങ്ങളുണ്ട്. ഇത് ഉപയോഗിക്കുന്നത് എന്നന്നേക്കുമായി കേൾക്കാനുള്ള കഴിവ് നഷ്‌ടപ്പെടുത്തും.
കൂടാതെ ഇയർഫോണിലൂടെ ഉച്ചത്തിലുള്ള ശബ്‌ദം കേൾക്കുന്നത് മാനസിക പ്രശ്‌നങ്ങൾ, ഹൃദ്രോഗം, അർബുദം എന്നിവയ്‌ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഒപ്പം ഇയർഫോണുകൾ അമിതമായി ഉപയോഗിക്കുന്നത് തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇയർഫോണുകൾ മിതമായി മാത്രം ഉപയോഗിക്കുക. ചെവികളെ സംരക്ഷിക്കുക.
Also Read: ഇതും സൗഹൃദമാണ്, കലർപ്പില്ലാത്ത സ്‌നേഹം; വൈറലായി കുട്ടിയാനയും യുവാവും