ഇതും സൗഹൃദമാണ്, കലർപ്പില്ലാത്ത സ്‌നേഹം; വൈറലായി കുട്ടിയാനയും യുവാവും

By Desk Reporter, Malabar News
Ajwa Travels

മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. പലപ്പോഴും നമ്മളെ സ്‌നേഹം കൊണ്ട് തോൽപ്പിക്കാറുണ്ട് അവ. ആനയും പാപ്പാനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥപറയുന്ന നിരവധി വാർത്തകളും വീഡിയോകളും സാമൂഹ്യ മദ്ധ്യമങ്ങളിലൂടെയും മറ്റും വൈറലാകാറുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

യുവാവിനൊപ്പം കുസൃതി കളിക്കുന്ന ഒരു ആനക്കുട്ടിയാണ് വീഡിയോയിലുള്ളത്. ഒരു മൃഗശാലയിൽ നിന്നുള്ളതാണ് ദൃശ്യം. ആനക്കുട്ടിക്കും തള്ളയാനക്കും സമീപത്തായി ഒരു ടയറിന് മുകളിൽ ഇരിക്കുന്ന യുവാവുമായാണ് കുട്ടിക്കുറുമ്പന്റെ കളി.

തുമ്പിക്കൈ യുവാവിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചും ദേഹത്ത് കയറാൻ ശ്രമിച്ചും അവനങ്ങനെ കുസൃതി തുടരുകയാണ്. ഈ വീഡിയോ ആര് പകര്‍ത്തിയതാണെന്നോ എവിടെ നിന്ന്, എപ്പോള്‍ പകര്‍ത്തിയതാണെന്നോ വ്യക്‌തമല്ല. ഏതായാലും വീഡിയോ ക്ളിക്ക് ആയിട്ടുണ്ട്. ഇതുവരെ 9000ത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

Also Read:  ദേഹത്ത് 50 വർണങ്ങൾ; അൽഭുതമായി ഒരു ചിലന്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE