‘ബർമുഡ’ കിടിലൻ മോഷൻ പോസ്‌റ്റർ; ഒരു ഷെയിന്‍-വിനയ് കൂട്ടുകെട്ട് സിനിമ

By Siva Prasad, Special Correspondent (Film)
  • Follow author on
Bermuda launches new billboard
Ajwa Travels

ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബർമുഡയുടെ ഓഡിയോ മോഷൻ പോസ്‌റ്റർ മലയാളത്തിന്റെ ലേഡി സൂപ്പർസ്‌റ്റാർ മഞ്‍ജു വാര്യർ റിലീസ് ചെയ്‌തു. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്‌റ്റർ പുറത്ത് വിട്ടത്.

ഒരു കൂട്ടം പൂച്ചകൾക്കൊപ്പം ഇരിക്കുന്ന ഷെയിനെ, പോലീസ് വേഷത്തിലുള്ള വിനയ് ഫോർട്ട് നോക്കുന്ന രീതിയാണ് മോഷൻ പോസ്‌റ്ററിൽ കാണുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍എം എന്നിവര്‍ ചേര്‍ന്നാണ് ഹാസ്യപ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത്.

കാണാതായതിന്റെ ദുരൂഹത എന്ന ടാഗ് ലൈനിലാണ് ബർമുഡ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കശ്‌മീരിയായ ശെയ്‌ലീ കൃഷ്‌ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്‌ണദാസ്‌ പങ്കിയാണ്.

മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്‌റ്റ്‌ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം പകരുന്നത്. മോഷൻ പോസ്‌റ്റർ ഇവിടെ കാണാം:

Related: ബർമുഡയുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ ഇവിടെ വായിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE