സിനിമാ പേരുകള്‍ മാറ്റില്ല; വിവാദങ്ങൾക്കിടെ നിലപാട് വ്യക്‌തമാക്കി നാദിർഷ

By Staff Reporter, Malabar News
nadirshah-controversy

തന്റെ വരാനിരിക്കുന്ന ചിത്രങ്ങളായ ‘ഈശോ’, ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നിവയുടെ ടൈറ്റിൽ മാറ്റില്ലെന്ന് വ്യക്‌തമാക്കി സംവിധായകൻ നാദിർഷ. ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിന്റെ പേര് ക്രിസ്‌ത്യൻ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന് ചില ക്രിസ്‌ത്യൻ സംഘടനകളും വൈദികരും വിമർശനം ഉയർത്തിയിരുന്നു. തുടർന്നാണ് നാദിർഷ വിശദീകരണവുമായി രംഗത്ത് വന്നത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഇദ്ദേഹം നിലപാട് വ്യക്‌തമാക്കിയത്‌.

താൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിർഷ കുറിച്ചു. അതേസമയം സിനിമയുടെ ‘നോട്ട് ഫ്രം ദ ബൈബിൾ’ എന്ന ടാഗ്‌ലൈൻ മാറ്റുമെന്നും നാദിർഷ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Eesho-movie

ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റിലിനെതിരെയും സമൂഹ മാദ്ധ്യമങ്ങളില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ എന്നിവയ്‌ക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് ‘കേശു ഈ വീടിന്റെ നാഥനും’ ‘ഈശോ’യും.

kesu ee veedinte nadhan

നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

‘ഈശോ ‘ സിനിമയുടെ 2nd motion poster ബുധനാഴ്‌ച (04-08-2021)വൈകിട്ട് 6.00 മണിക്ക്.

എന്റെ പ്രിയ സഹോദരൻമാരുടെ ശ്രദ്ധയ്‌ക്ക്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം(ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം). അതുകൊണ്ട് ക്രിസ്‌ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം ‘not from the Bible’ എന്ന ടാഗ് ലൈന്‍ മാത്രം മാറ്റും. അല്ലാതെ തല്‍ക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥന്‍ ‘ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.

എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള, എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസുള്ള ഒരു കലാകാരന്‍ എന്ന നിലക്ക്, ആരുടേയും മനസ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍. ‘കേശു ഈ വീടിന്റെ നാഥന്‍’, ‘ഈശോ’ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ്. അതുവരെ ദയവ് ചെയ്‌ത് ക്ഷമിക്കുക.’ നാദിർഷ ഫേസ്‌ബുക്കിൽ കുറിച്ചു.

Most Read: അഭിമാനം, ആവേശം; വനിതാ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യ സെമിയിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE