അഭിമാനം, ആവേശം; വനിതാ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യ സെമിയിൽ

By Staff Reporter, Malabar News
olympics-women hockey
Ajwa Travels

ടോക്യോ: ഒളിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ പെൺകരുത്ത് സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്.

എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കായി ​ഗുർജിത് കൗറാണ് ഗോൾ നേടിയത്. മൽസരത്തിന്റെ 22ആം മിനിറ്റിൽ ആയിരുന്നു ഇന്ത്യയുടെ ഗോൾ പിറന്നത്.

അതേസമയം, വനിതാ ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഇന്ന് ഫൈനലിൽ മാറ്റുരക്കും. കൂടാതെ ഷൂട്ടിങ്ങിലും ഇന്ത്യൻ സംഘം ഇന്ന് മൽസരത്തിന് ഇറങ്ങും.

വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്തായിരുന്നു. അവസാന സ്‌ഥാനത്താണ് ഹീറ്റ്സിൽ ദ്യുതി ഫിനിഷ് ചെയ്‌തത്‌. 23.85 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ദ്യുതി ഏഴാം സ്‌ഥാനത്താണ്. അമേരിക്കയുടെ ജെന്ന പ്രാൻഡിനിയാണ് ഒന്നാമതായി ഫിനിഷിങ് ലൈൻ തൊട്ടത്. ജെന്നയ്‌ക്ക് പുറമെ ഗാബി തോമസും സെമി ഫൈനലിൽ പ്രവേശിച്ചു.

Most Read: തോൽക്കുമെന്ന് പറഞ്ഞിട്ടും അഴീക്കോട് മണ്ഡലത്തിൽ തന്നെ മൽസരിപ്പിച്ചു; കെഎം ഷാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE