‘ഭൻവാർ സിംഗ് ശെഖാവത്ത്’; പുഷ്‌പയിലെ ഫഹദിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

By Staff Reporter, Malabar News
fahadh-first-look-in-pushpa
Ajwa Travels

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ‘പുഷ്‍പ‘യിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ പ്രതിനായക വേഷത്തിലാണ് ഫഹദ് അഭിനയിക്കുക.

ചന്ദന കള്ളക്കടത്തുകാരൻ പുഷ്‌പരാജ് എന്ന അല്ലുവിന്റെ കഥാപാത്രത്തിന് എതിർഭാഗത്ത് ഭൻവാർ സിംഗ് ശെഖാവത്ത് ഐപിഎസ് എന്ന വേറിട്ട വേഷത്തിലാണ് ഫഹദ് എത്തുന്നത്. തല പൂർണമായും മൊട്ടയടിച്ചുള്ള ഫഹദിന്റെ പോസ്‌റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ഒന്നാണ്. സുകുമാർ തന്നെയാണ് രചനയും. മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവിശങ്കര്‍ എന്നിവരാണ് നിര്‍മാണം.

ഛായാഗ്രഹണം മിറോസ്ളാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രസാദ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യും.

Read Also: പാരാലിമ്പിക്‌സിൽ ചരിത്രമെഴുതി ഭവിന പട്ടേൽ; ആദ്യ മെഡൽ ഉറപ്പിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE