പൊന്നാനിയില്‍ വന്‍ കവര്‍ച്ച; 350 പവൻ കവര്‍ന്നു

പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ദുബൈയില്‍ താമസിക്കുന്ന വീട്ടുടമ മണല്‍ത്തറയില്‍ രാജീവും കുടുംബവും കഴിഞ്ഞയാഴ്‌ചയാണ് നാട്ടിലെത്തി തിരിച്ചുപോയത്.

By Backend Office, Malabar News
Big robbery in Ponnani
Rep. AI Image: Freepik
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട്‌ കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണുള്ളത്. രണ്ടാഴ്‌ച മുമ്പാണ് ഇവര്‍ വീട്ടില്‍വന്നു പോയത്.

ഇതിനിടെ ശനിയാഴ്‌ച വൈകീട്ട് വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്ത് കയറിയപ്പോള്‍ അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിച്ചു.

350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പോലീസില്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്. വീട് സിസിടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസിടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്. മോഷണവിവരം അറിഞ്ഞ ശേഷം രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

NATIONAL | ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്രാ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE