മാതാവിനൊപ്പം സ്‌കൂട്ടറിൽ പോകവേ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

By Trainee Reporter, Malabar News
accident in malappuram
Ajwa Travels

മലപ്പുറം: മാതാവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ നാലാം ക്‌ളാസുകാരി ഹയ (13) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മാതാവ് സുനീറയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പട്ടത്. തൃശൂർ-കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം.

തൃശൂരിൽ നിന്ന് ചങ്ങരംകുളത്തെ ബാങ്കിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസയെ രക്ഷിക്കാനായില്ല. സുനീറ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.

പെരുമ്പിലാവ് അൻസാർ സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥിയാണ് ഹയ. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Most Read: അയവില്ലാതെ കർണാടക; യാത്രാ നിയന്ത്രണം നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE