ന്യൂഡെൽഹി: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലിൽ പ്രസിഡണ്ട് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി.
ബിൽ തിങ്കളാഴ്‌ച പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി, ശബ്‌ദ വോട്ടോടെ ലോക്‌സഭ 5 മിനിറ്റിലും രാജ്യസഭ 9 മിനിറ്റിലുമാണ് ബിൽ പാസാക്കിയത്. ഒരു വർഷമായി പ്രക്ഷോഭം നടത്തുന്ന കർഷകരുടെ മുഖ്യ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.
Kerala News: ഒമൈക്രോൺ: ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിർദ്ദേശം; മന്ത്രി വീണാ ജോര്‍ജ്