കോവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടി വരും; ബില്‍ ഗേറ്റ്‌സ്

By News Desk, Malabar News
MalabarNews_bill gates
Bill Gates
Ajwa Travels

കോവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്‌ഥാപകൻ ബില്‍ ഗേറ്റ്‌സ്. ‘ബ്ലൂംബെര്‍ഗ്’ മാസികക്ക്  നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാലാവസ്‌ഥാ വ്യതിയാനത്തെ പറ്റിയുള്ള ആശങ്കകളാണ് അദ്ദേഹം പങ്കുവെച്ചത്. അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. കോവിഡിന് വാക്‌സിന്‍  നിര്‍മിക്കുന്നത് പോലെ ഇതിനെ പ്രതിരോധിക്കുന്നത് എളുപ്പാമാകില്ലെന്നും ബില്‍ ഗേറ്റ്‌സ് ഓര്‍മ്മപ്പെടുത്തി.

”കോവിഡ് നിങ്ങള്‍ക്ക് പതിനായിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച് അവസാനിപ്പിക്കാന്‍ കഴിയും. എന്നാല്‍, കാലാവസ്‌ഥാ വ്യതിയാനം വളരെ കഠിനമാണ്. ഇത് പകര്‍ച്ചവ്യാധി സമയത്ത് കണ്ടതിനേക്കാള്‍ വലുതായിരിക്കും.” ബില്‍ ഗേറ്റ്‌സ് പറഞ്ഞു. 2060 ആകുമ്പോഴേക്കും കാലാവസ്‌ഥാ വ്യതിയാനം കോവിഡിനെ പോലെ മാരകമാകും. 2100 ആകുമ്പോഴേക്കും ഇത് അഞ്ചിരട്ടി മാരകമാകുമെന്നും ഗേറ്റ്‌സ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE