വയലുകളിൽ പക്ഷി ശല്യം രൂക്ഷം; പട്ടുവത്ത് കർഷകർ ദുരിതത്തിൽ

By Staff Reporter, Malabar News
kannur news
Representational Image
Ajwa Travels

കണ്ണൂര്‍: പട്ടുവത്ത് കർഷകരെ കണ്ണീരിലാക്കി വയലുകളിൽ പക്ഷി ശല്യം രൂക്ഷം. കണ്ണൂരിന്റെ നെല്ലറയായ പട്ടുവത്ത് വിത്തിട്ട് മണിക്കൂറുകൾക്കകമാണ് പ്രാവ്, ഏള തുടങ്ങിയ പക്ഷികൾ കൂട്ടമായെത്തി എല്ലാം തിന്ന് തീർക്കുന്നത്.

വയലിൽ വിത്ത് ഇട്ടാൽ മണിക്കൂറുകൾക്കകം മുഴുവനായും ഇവ അകത്താക്കുമെന്ന് കർഷകർ പറയുന്നു. ഇതോടെ രാവും പകലുമെന്ന വ്യത്യാസമില്ലാതെ പക്ഷികളെ അകറ്റാൻ വയലിൽ കാവൽ നില്‍ക്കുകയാണ് കര്‍ഷകര്‍. മഴയിലും വെയിലിലും ഒരുപോലെ കർഷകർ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ വയലില്‍ തുടരുന്നു.

മറ്റ് പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും ഫലമില്ലാതായതോടെ ആണ് വയലില്‍ തുടരുന്നതെന്ന് കർഷകർ പറയുന്നു. നിലവിൽ അലുമിനിയം പാത്രം ഉപയോഗിച്ച് ശബ്‌ദമുണ്ടാക്കിയാണ് ഇവര്‍ പക്ഷികളെ അകറ്റുന്നത്.

Malabar News: ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പരിശോധനക്കയച്ച് പോലീസ്; 13 പേര്‍ക്ക് കോവിഡ് പോസിറ്റിവ്​

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE