ജൻമദിനത്തില്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്; മാപ്പ് പറഞ്ഞ് വിജയ് സേതുപതി

By Syndicated , Malabar News
vijay-sethupati
Ajwa Travels

ജൻമദിനത്തില്‍ വാളുകൊണ്ട് കേക്ക് മുറിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വിജയ് സേതുപതി. സംവിധായകന്‍ പൊൻറാം പെരുമാളിന്റെ പുതിയ സിനിമയുടെ സെറ്റില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ വാളെടുത്ത് കേക്ക് മുറിക്കുന്ന വിജയ് സേതുപതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ നടന്റെ പ്രവര്‍ത്തി അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണെന്നും കുട്ടികളുള്‍പ്പെടെയുള്ള ആരാധകര്‍ക്ക് തെറ്റായ മാതൃക നല്‍കുകയാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിജയ് സേതുപതി രംഗത്തെത്തിയത്. ‘എനിക്ക് ജൻമദിനാശംസകള്‍ നേര്‍ന്ന സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്കും ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. മൂന്ന് ദിവസം മുന്‍പ് നടന്ന എന്റെ ജൻമദിനാഘോഷത്തിന്റെ ഫോട്ടോ ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുകയാണ്.

ഞാന്‍ വാളെടുത്ത് കേക്ക് മുറിക്കുന്ന ഫോട്ടോയാണത്. ഞാന്‍ അഭിനയിക്കുന്ന സംവിധായകന്‍ പൊൻറാമിന്റെ ചിത്രത്തില്‍ ആ വാളിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് പൊൻറാമിന്റെയും ടീമിന്റെയും കൂടെ ജൻമദിനം ആഘോഷിച്ചപ്പോള്‍ ഞാന്‍ ആ വാള്‍ കേക്ക് മുറിക്കാന്‍ ഉപയോഗിച്ചത്.

നിരവധി പേര്‍ ഇത് തെറ്റായ മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ചു. ഇനി മുതല്‍ ഞാന്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു, ഖേദം പ്രകടിപ്പിക്കുന്നു.’ വിജയ് സേതുപതിയുടെ ട്വീറ്റില്‍ പറയുന്നു.

Read also: തമിഴ് റോക്കേര്‍സ് ഉള്‍പ്പടെയുള്ള പൈറസി സൈറ്റുകളില്‍ ‘മാസ്‌റ്റര്‍’ എച്ച്ഡി പതിപ്പ് ചോര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE