ബിജെപി നേതാവ് എഎം സന്തോഷ് കുമാർ കേരളാ കോൺഗ്രസിൽ

By Desk Reporter, Malabar News
Santhosh-Kumar joined Kerala Congress M
Ajwa Travels

കോട്ടയം: ബിജെപി നേതാവ് എഎം സന്തോഷ് കുമാര്‍ കേരളാ കോണ്‍ഗ്രസ് എമ്മിൽ ചേര്‍ന്നു. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 300ഓളം ബിജെപി പ്രവര്‍ത്തകരും തനിക്കൊപ്പം പാർടി വിടുമെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. ആശയങ്ങളും ആദര്‍ശങ്ങളും കൈവിട്ട പാർടിയായി ബിജെപി മാറിയിരിക്കുന്നു. അഴിമതിയും, പണാധിപത്യവും നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ബിജെപി എന്ന രാഷ്‌ട്രീയ പാർടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും എംഎം സന്തോഷ് കുമാര്‍ ആരോപിച്ചു.

കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പാർടിയുടെ അഖിലേന്ത്യ ട്രഷറര്‍ ആയിരുന്ന സയമത്ത് കോട്ടയം സന്ദര്‍ശിച്ചപ്പോള്‍ ഞാനും ഒപ്പം ഉണ്ടായിരുന്നു. യാത്രക്കിടയില്‍ ജോസ് കെ മാണി ഒരു മികച്ച പാര്‍ലമെന്റേറിയന്‍ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മാതൃകാപരമായ വികസനമാണ് കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നതായി സന്തോഷ് കുമാര്‍ പ്രതികരിച്ചു. കേരളാ കോൺഗ്രസ് അംഗത്വം സ്വീകരിച്ചുള്ള വാർത്താ സമ്മേളനത്തിൽ ആണ് സന്തോഷ് കുമാറിന്റെ പ്രതികരണം.

ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡണ്ട്, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖല സെക്രട്ടറി, ടെലികോം അഡ്വൈസറി മെമ്പര്‍, റബര്‍ ബോര്‍ഡ് മെമ്പര്‍, 25 വര്‍ഷമായി എന്‍എസ്എസ് പിഴക് കരയോഗം സെക്രട്ടറി തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ച സന്തോഷ് കുമാർ കഴിഞ്ഞ 35 വർഷമായി ബിജെപിയുടെ സജീവ പ്രവർത്തകനാണ്.

കേരളാ കോൺഗ്രസ് (എം) സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌റ്റീഫൻ ജോര്‍ജ്, ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Most Read:  വണ്ടാനം മെഡിക്കല്‍ കോളേജിലെ വീഴ്‌ച; അന്വേഷണത്തിന് ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE