ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ വീഴ്‌ച അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്‌ദുള്‍ സലാമിനാണ് അന്വേഷണത്തിന്റെ ചുമതല. ആശുപത്രിയിലെ വീഴ്‌ചയില്‍ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.
വിഷയത്തിൽ അടിയന്തര റിപ്പോര്‍ട് നല്‍കാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. കോവിഡ് ചികിൽസയിലുള്ള രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കള്‍ക്ക് നല്‍കിയെന്നാണ് മെഡിക്കൽ കോളേജിനെതിരായ ആരോപണം. സംഭവത്തിന് ഉത്തരവാദിയായ താൽക്കാലിക ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി.
വണ്ടാനം മെഡിക്കൽ കോളേജിനെതിരായി ഇതിന് മുമ്പും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ട്. ഐസിയുവിൽ പ്രവേശിപ്പിച്ച ചെങ്ങന്നൂർ സ്വദേശി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നും ഹരിപ്പാട് സ്വദേശിയായ രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നും ഇരുവരുടെയും ബന്ധുക്കൾ ആരോപിച്ചിരുന്നു. രോഗികളുടെ മരണവിവരം യഥാസമയം ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണത്തിൽ സൂപ്രണ്ടായിരുന്ന ഡോ. രാം ലാലിനെ സ്‌ഥാനത്ത് നിന്ന് നീക്കിയിരുന്നു.
Read also: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി; കാരശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു