വണ്ടാനം മെഡിക്കൽ കോളേജില്‍ വനിതാ ഡോക്‌ടറെ മർദ്ദിച്ചതായി പരാതി

By Desk Reporter, Malabar News
Complaint that a woman doctor was assaulted at Vandanam Medical College
Ajwa Travels

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ മർദ്ദിച്ചതായി പരാതി. ഫിഷറീസ്, സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനായ പോലീസ് ഉദ്യോഗസ്‌ഥന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചികിൽസയിലായിരുന്ന രോഗിയുടെ മരണത്തെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്‌ഥന്റെ പിതാവിനെ രാത്രിയോടെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചികിൽസയിലിരിക്കെ പിതാവ് മരണപ്പെട്ടു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഹൗസ് സർജനുമായി പോലീസ് ഉദ്യോഗസ്‌ഥൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും മർദ്ദിച്ചെന്നുമാണ് പരാതി.

സംഭവത്തിൽ മെഡിക്കല്‍ കോളേജിലെ ഹൗസ് സർജന്‍, പിജി ഡോക്‌ടർമാർ എന്നിവർ അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുക്കുമെന്ന് പോലീസ് വ്യക്‌തമാക്കി.

Most Read:  പോത്തൻകോട് കൊലപാതകം; ഒരാൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE