തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സംസ്ഥാന സമിതി യോഗം 29ന് നടക്കും. തൃശൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ വെച്ചാണ് യോഗം നടക്കുക. കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ സമ്പൂർണ സംസ്ഥാന സമിതി യോഗമാണിത്. ജില്ലാ ജനറൽ സെക്രട്ടറി ഉപരി ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുക്കുക. സംസ്ഥാനത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണൻ ഉൾപ്പടെ ദേശീയ നേതാക്കളും സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കും.
Read also: ലിംഗ സമത്വ കേന്ദ്രമായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി; ഉൽഘാടനം ഫെബ്രുവരി 11ന്