തൃശൂർ: ജില്ലയിലെ വാടാനപ്പള്ളിയിൽ കടൽക്ഷോഭത്തെ തുടർന്ന് ബോട്ട് തകർന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന 5 തൊഴിലാളികളും നീന്തി രക്ഷപെട്ടു. നിസാര പരിക്കുകൾ ഉള്ള ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊന്നാനിയിൽ നിന്നുള്ള അനസ് എന്ന ബോട്ടാണ് കടൽക്ഷോഭത്തെ തുടർന്ന് തകർന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെയോടെ ശക്‌തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് കരയിലേക്ക് ഇടിച്ചുകയറി തകർന്നത്.
ഒരു പൊന്നാനി സ്വദേശിയും, 4 ബംഗാൾ സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ട് അപകടത്തിൽ പെട്ടതോടെ മറ്റ് ബോട്ടിലെ തൊഴിലാളികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പെട്ട ബോട്ട് നിലവിൽ പൂർണമായും തകർന്ന നിലയിലാണ്.
Read also: ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ ഇല്ല; കൂടുതൽ പരിശോധന