കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ കാണാതായി

By Syndicated , Malabar News
boat sank lakshadweep
Ajwa Travels

എറണാകുളം: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം കടലിൽ മുങ്ങിയതായി റിപ്പോർട്. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് മുങ്ങിയത്.

ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൂന്ന് ബോട്ടുകളിൽ ഒന്നാണ് മുരുകൻ തുണെ. ബോട്ടിൽ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നത്. ബോട്ട് കാണാതായ വിവരം മറ്റ് ബോട്ടിലെ തൊഴിലാളികളാണ് ബന്ധുക്കളെ അറിയിച്ചത്. ബോട്ട് മുങ്ങി പോയതായി സാറ്റ്ലൈറ്റ് ഫോൺ വഴി വിവരം ലഭിച്ചെന്ന് മൽസ്യ തൊഴിലാളികൾ പറഞ്ഞതായി ട്വന്റിഫോർ റിപ്പോർട് ചെയ്യുന്നു.

അതേസമയം, ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയെന്നും രക്ഷപ്പെട്ടവർ ബന്ധുക്കളെ വിളിച്ചുവെന്നും റിപ്പോർട്ടുണ്ട്.

Read also: മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി, ജനങ്ങൾ സഹകരിക്കണം; കെഎസ്ഇബി ചെയർമാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE