ബെംഗളൂരുവിലെ സ്‌കൂളിൽ ബോംബ് വച്ചതായി ഇ-മെയിൽ സന്ദേശം

By Desk Reporter, Malabar News
bomb threat in Bangalore school
Representational Image
Ajwa Travels

ബെംഗളൂരു: നാല് സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്‌ഞാത ഇ-മെയിൽ ലഭിച്ചതായി റിപ്പോർട്. ഇന്ന് രാവിലെ 10.25ന് സെന്റ് വിൻസെന്റ് പല്ലോട്ടി സ്‌കൂൾ, സുലേകുണ്ടെയിലെ ഡെൽഹി പബ്ളിക് സ്‌കൂൾ, ഇ-സിറ്റിയിലെ എബനേസർ ഇന്റർനാഷണൽ സ്‌കൂൾ, മഹാദേവപുരയിലെ മറ്റൊരു സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇ-മെയിൽ ലഭിച്ചതെന്ന് എൻഡിടിവി അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

സ്‌കൂളുകൾക്ക് ലഭിച്ച അജ്‌ഞാത മെയിലിൽ, സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നും, സ്‌കൂൾ അധികൃതർ ഇതിനെ നിസാരമായി കാണരുതെന്നുമാണ് പറയുന്നത്. സ്‌കൂൾ അധികൃതരോട് എത്രയും വേഗം പോലീസിനെ അറിയിക്കാനും മെയിലിൽ മുന്നറിയിപ്പ് നൽകുന്നു.

ഇതേത്തുടർന്ന് സ്‌കൂളുകളിൽ പോലീസ് കർശന പരിശോധന നടത്തിവരികയാണ്. മെയിൽ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ബെംഗളൂരു പോലീസ് മേധാവി സ്‌ഥിരീകരിച്ചിട്ടുണ്ട്.

Most Read:  വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE