വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ്; തീരുമാനം ഉടനെന്ന് ആരോഗ്യ മന്ത്രാലയം

By Staff Reporter, Malabar News
covid vaccination-students
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതിനോടൊപ്പം ബൂസ്‌റ്ററും നൽകിയേക്കും.ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വാക്‌സിനേഷൻ 87 കോടി 66 ലക്ഷം(87,66,63,490) പിന്നിട്ടു. കഴിഞ്ഞ ദിവസം 54,13,332 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

അതേസമയം കേരളത്തിൽ ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 40.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും (1,08,31,505) നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ ആദ്യ ഡോസ് സ്വീകരിച്ചു. 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നൽകിയിട്ടുണ്ട്.

കോവിഡ് ബാധിതരായ വ്യക്‌തികളില്‍ 6 ശതമാനം പേരാണ് ജൂണ്‍, ജൂലൈ, ഓഗസ്‌റ്റ്‌ മാസങ്ങളില്‍ വാക്‌സിന്റെ ആദ്യ ഡോസ് എടുത്തത്. 3.6 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

Most Read: പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE