ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ചക്കകം വാക്‌സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

By Trainee Reporter, Malabar News
Malabarnews_covidvaccine
Representational image
Ajwa Travels

ലണ്ടൻ: ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ചക്കകം കോവിഡ് പ്രതിരോധ വാക്‌സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് അടുത്ത ആഴ്‌ചയോടെ രാജ്യം അനുമതി നൽകുമെന്നാണ് കരുതുന്നത്. തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ബ്രിട്ടീഷ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്ളിനിക്കൽ പരീക്ഷണത്തിൽ 95 ശതമാനം കാര്യക്ഷമമെന്ന് വിലയിരുത്തപ്പെട്ട ഫൈസർ കോവിഡ് വാക്‌സിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഫൈസറിന്റെ 40 ദശലക്ഷം ഡോസുകൾക്ക് യുകെ ഇതിനോടകം ഓർഡർ നൽകിക്കഴിഞ്ഞു. നിശ്‌ചയിച്ചതു പ്രകാരം കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ വാക്‌സിന്റെ ആദ്യഘട്ട വിതരണം ഡിസംബർ 7ഓടെ രാജ്യത്ത് തുടങ്ങും.

രാജ്യത്തെ കോവിഡ് വാക്‌സിൻ വിതരണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ബ്രിട്ടീഷ് ബിസിനസ് മന്ത്രി നഥിം സാഹവിയെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Read also: ആരോഗ്യ പ്രശ്‌നം; കോവീഷീൽഡ്‌ വാക്‌സിൻ നിർമാണം നിർത്തി വെക്കണം; നഷ്‌ടപരിഹാരമായി 5 കോടി ആവശ്യപ്പെട്ട് യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE