മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘ബ്രോ ഡാഡി’; ലൊക്കേഷന്‍ ചിത്രങ്ങളും വൈറൽ

By Staff Reporter, Malabar News
bro daddy movie
Ajwa Travels

‘ലൂസിഫറി’ന്റെ തകർപ്പൻ വിജയത്തിന് ശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ സ്‌റ്റില്ലുകൾ അണിയറ പ്രവർത്തകർ പുറത്തുവിടാറുണ്ട്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്‌.

ഇപ്പോഴിതാ സിനിമാ ഷൂട്ടിങ്ങിനിടെ പകർത്തിയ ഒരു ചിത്രമാണ് പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. മല്ലിക സുകുമാരനൊപ്പം മോഹന്‍ലാലും പൃഥ്വിരാജും നില്‍ക്കുന്ന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഈ ചിത്രം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Bro Daddy Movie (@brodaddymovie)

ഇന്നലെയാണ് തന്റെ അമ്മയായ മല്ലിക സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന വിവരം പൃഥ്വിരാജ് പുറത്തുവിട്ടത്.

‘എല്ലാത്തിലും മികച്ച നടനും മികച്ച അമ്മയും ഒരേ ഫ്രെയിമില്‍’ എന്ന അടിക്കുറിപ്പോടെയാണ്‌ പൃഥ്വിരാജ് സിനിമയിലെ ഒരു ഷോട്ടിന്റെ ചിത്രം പങ്കുവെച്ചത്.

‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷത്തിൽ പൃഥ്വിരാജ് എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ ജഗദീഷാണ് ഇക്കാര്യം പുറത്തുവിട്ടത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീജിത്ത്, ബിബിന്‍ എന്നിവർ ചേർന്ന് തിരിക്കഥ എഴുതിയ ചിത്രം ഒരു ഫാമലി ഡ്രാമയാണ്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ദീപക് ദേവാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.

Most Read: സോഷ്യൽ മീഡിയയിൽ വൈറലായി അന്നയുടെ ‘കസവുസാരി’ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE