നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു

By Staff Reporter, Malabar News
theft_malappuram
Ajwa Travels

മലപ്പുറം: കക്കുളത്തെ ഒമാനൂർ നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു. കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരവും തകർക്കാൻ ശ്രമിച്ച നിലയിലാണ്. മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യം പാണ്ടിക്കാട് പോലീസിന് ലഭിച്ചു.

കക്കുളത്ത് റോഡരികിൽ സ്‌ഥാപിച്ച ഒമാനൂർ ശുഹാദാക്കളുടെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. പ്രദേശവാസികൾ രാവിലെ നേർച്ചപ്പെട്ടിയിലെ നാണയ തുട്ടുകൾ നിലത്ത് വീണ നിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സമീപത്തെ കടയിലെ സിസിടിവി യിൽ നിന്ന് മോഷണം നടന്നുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. യമഹ എഫ്ഇസെഡ് ബൈക്കിലെത്തിയ യുവാക്കളാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌. നേർച്ചപ്പെട്ടി കമ്പിപ്പാര ഉപയോഗിച്ച് തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരവും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. മഹാവിഷ്‌ണുവിന്റെ ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരമാണ് തകർക്കാൻ ശ്രമിച്ചത്. എന്നാൽ ഒന്നും മോഷണം പോയിട്ടില്ല. ക്ഷേത്രം ഭാരവാഹികളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പാണ്ടിക്കാട് പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Malabar News: തൃക്കരിപ്പൂർ പോളിയിൽ എഫ്എൽടിസി ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE