കാസർഗോഡ്: തൃക്കരിപ്പൂർ ഇകെ നായനാർ ഗവ പോളിടെക്‌നിക് കോളേജിൽ കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു. ഹോസ്‌റ്റൽ കെട്ടിടത്തിലാണ് ആദ്യഘട്ടത്തിൽ 200 പേരെ കിടത്തി ചികിൽസിക്കാൻ സൗകര്യമൊരുക്കുന്നത്.
തൃക്കരിപ്പൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ഇവിടെ ഫലപ്രഖ്യാപന ശേഷം കൂടുതൽ സൗകര്യം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാഷ് ടീം അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങി 50ഓളം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
Read Also: സർവകക്ഷി യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത