റേഡിയോ ഓഫ് ചെയ്തതിന് സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി

By News Desk, Malabar News
Malabar News_ kerala murder
Representation Image
Ajwa Travels

തിരുവനന്തപുരം: റോഡിയോ ഓഫ് ചെയ്തതിന്റെ പേരില്‍ ചേട്ടന്‍ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം അരുവിക്കര കാച്ചാണിയിലാണ് സംഭവം. ബിസ്മി നിവാസില്‍ ഷമീര്‍ (27) ആണ് മരിച്ചത്. സഹോദരന്‍ ബിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിലാണ് ഹാളില്‍ ഉറങ്ങിക്കിടന്ന സഹോദരനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് എന്നാണ് ബിലാല്‍ മൊഴി നല്‍കിയിരിക്കുന്നത്.

രാവിലെ റേഡിയോ ഉച്ചത്തില്‍ വച്ചതിന് കൊല്ലപ്പെട്ട ഷമീര്‍ ബിലാലിനെ ശാസിക്കുകയും ശബ്ദം കുറച്ചു വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് ഹാളില്‍ കിടക്കുകയായിരുന്ന ഷമീറിനെ കമ്പികൊണ്ട് തലയ്ക്കടിച്ചത്. ചെറിയ തോതില്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് ബിലാല്‍ എന്നും പറയപ്പെടുന്നു. സംഭവ സമയത്ത് വീട്ടില്‍ ഇവരുടെ മാതാപിതാക്കള്‍ ഉണ്ടായിരുന്നു. കേസില്‍ ബിലാലിനെ കസ്റ്റഡിയില്‍ എടുത്ത് അരുവിക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE