പാകിസ്‌ഥാൻ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: ജമ്മുകശ്‌മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്‌ഥാൻ നടത്തിയ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. നിയന്ത്രണ രേഖയിൽ നടന്ന വെടിവെപ്പിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്‌തു. ബാരാമുള്ളയിൽ പീരങ്കി ബാറ്ററിയിൽ വിന്യസിച്ച ബിഎസ്എഫ് സബ് ഇൻസ്‌പെക്‌ടർ രാകേഷ് ഡോവലാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് ഇദ്ദേഹം.

ബിഎസ്എഫ് കോൺസ്‌റ്റബിളായ വാസു രാജക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കവിളിലും കൈക്കും പരിക്കേറ്റിട്ടുണ്ട്. പാകിസ്‌ഥാന്റെ ഭാഗത്ത് നിന്നും ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ടെന്നാണ് വിവരം. വെടിവെപ്പിനെ ബിഎസ്എഫ് ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്ന് സേനയിലെ ഉന്നത ഉദ്യോഗസ്‌ഥർ അറിയിച്ചു.

Read also: ഓപ്പറേഷൻ റേഞ്ചർ; മാരകായുധങ്ങളുമായി 3 പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE