രാജ്യത്തിന്റെ ആത്‌മവിശ്വാസം പ്രദർശിപ്പിക്കുന്ന ബജറ്റ്; നരേന്ദ്ര മോദി

By Trainee Reporter, Malabar News
Malabarnews_modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തിന്റെ ആത്‌മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്‌മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബജറ്റിന്റെ ഹൃദയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അൽഭുതപൂർവമായ സാഹചര്യങ്ങൾക്കിടെയാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്‌മവിശ്വാസം പ്രകടമാക്കുന്നതും ആത്‌മനിർഭർ കാഴ്‌ചപ്പാടുകളോടെ ഉള്ളതുമാണ് ബജറ്റ്. യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ജീവിത സൗകര്യത്തിന് പ്രാധാന്യം നൽകിയുമുള്ള വളർച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യക്ക് അനുകൂലമായ ഒരു ബജറ്റാണ് തങ്ങൾ നൽകിയത്. ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വർധിപ്പിക്കും. അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ തുക നീക്കിവെച്ചു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി, മോദി പറഞ്ഞു.

കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചു. കർഷകർക്ക് എളുപ്പത്തിൽ വായ്‌പ ലഭിക്കും. കാർഷിക വികസന ഫണ്ടിന്റെ സഹായത്തോടെ എപിഎംസി വിപണികളെ ശക്‌തിപ്പെടുത്തുന്നതിനുള്ള വ്യവസ്‌ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read also: കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി; നിർദ്ദേശങ്ങളുമായി വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE