വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ തീരുമാനം

By Staff Reporter, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

വയനാട്: മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനം. പുതിയ മെഡിക്കല്‍ കോളേജ് മാനന്തവാടിക്കടുത്ത് ബോയ്‌സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിർമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നിർമാണം പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി പ്രവര്‍ത്തിക്കാനും തീരുമാനമായി.

ജില്ലാ കക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ ബോയ്‌സ് ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. പരിസ്‌ഥിതി പ്രശ്‌നങ്ങളോ മറ്റോ ഇല്ലാത്തതിനാല്‍ ഇവിടെ മെഡിക്കല്‍ കോളേജ് പണിയാമെന്ന കളക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിൽ ആണ് നിലവിലെ മന്ത്രിസഭാ തീരുമാനം.

നേരത്തെ മടക്കി മലയിലെയും ചുണ്ടേലെയിലെയും ഭൂമി മെഡിക്കൽ കോളേജ് നിർമാണത്തിനായി അധികൃതർ കണ്ടെത്തിയിരുന്നു. എന്നാൽ ഇവ അനുയോജ്യമെല്ലെന്ന് വിദഗ്‌ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട് നൽകുക ആയിരുന്നു. തുടർന്നാണ് മാനന്തവാടിയിൽ മെഡിക്കൽ കോളേജ് നിർമിക്കാൻ തീരുമാനമായത്.

Read Also: ഓളപ്പരപ്പിലൂടെ സുഖയാത്ര; വരുന്നു ‘കറ്റാമറൈൻ’ ബോട്ടുകൾ; ആദ്യഘട്ടം എറണാകുളത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE