ഫേസ്‌ബുക്കിലൂടെ കലാപാഹ്വാനം; യുവാവ് അറസ്‌റ്റിൽ

By News Desk, Malabar News
kasargod arrest news
Ajwa Travels

കൊല്ലം: ഫേസ്‌ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്‌റ്റ് പോലീസ് പിടികൂടി. കൊല്ലം വെസ്‌റ്റ് വില്ലേജിൽ കുരീപ്പുഴ തായ് വീട്ടിൽ മുഹമ്മദ് അലി മകൻ സെയ്‌ദ്‌ അലി (28)യാണ് പിടിയിലായത്. ആലപ്പുഴയിൽ നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്‌റ്റെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ സൈബർ പട്രോളിങ്ങിലാണ് ഇയാളുടെ പോസ്‌റ്റുകൾ കണ്ടത്. തുടർന്ന് വിവരം കൊല്ലം വെസ്‌റ്റ് പോലീസിന് കൈമാറുകയായിരുന്നു. നിരോധിത സംഘടനകളുമായോ മറ്റോ ഇയാൾക്ക് ബന്ധമുണ്ടോ എന്ന വിവരം അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Also Read: വിസ്‌മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE