മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ളീല പരാമര്‍ശം; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ

By Web Desk, Malabar News
TP-Nandakumar
TP Nandakumar
Ajwa Travels

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ളീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അറസ്‌റ്റ് ചെയ്‌തത്‌. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.

കുറച്ച് നാള്‍ മുന്‍പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ളീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമറിനെതിരായ കേസ്. ഈ സംഭവത്തില്‍ ഐടി ആക്‌ട് പ്രകാരമാണ് നന്ദകുമാറിനെ അറസ്‌റ്റ് ചെയ്‌തത്‌.

ക്രൈം നന്ദകുമാറിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ ബിഎച്ച് മന്‍സൂറാണ് പരാതി നല്‍കിയിത്. സ്‍ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

National News: ക്രൂരൻമാരുടെ പാർട്ടിയാണ് ബിജെപി, ഷാരൂഖ് ഖാനെയും അവർ വേട്ടയാടി; മമത ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE