മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ബിജെപി വേട്ടയാടിയെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരൻമാരുടെ പാർട്ടിയാണെന്നും മമത കുറ്റപ്പെടുത്തി. രബീന്ദ്രനാഥ ടാഗോർ ശിവജിയെ കുറിച്ച് എഴുതിയ കവിത ചൊല്ലിയ മമത ബംഗാളും മഹാരാഷ്‌ട്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രസംഗിച്ചു. മാനവശേഷിയാണ് ഇന്ത്യ ഇഷ്‌ടപ്പെടുന്നതെന്നും ഒരിക്കലും മസിൽപവറല്ലെന്നും അവർ പറഞ്ഞു.
ബിജെപിയുടെ ക്രൂരമായ ഭരണത്തിനെതിരെ എല്ലാവരും ഒരുമിച്ച് നിന്നാൽ വിജയം സുനിശ്‌ചിതമാണെന്നും മമത കൂട്ടിച്ചേർത്തു. മഹാരാഷ്‌ട്രയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് ബംഗാൾ മുഖ്യമന്ത്രി. രാജ്യത്ത് നടക്കുന്ന ഏതൊരു തരം അനീതിക്കെതിരേയും കഴിയുന്നത് പോലെയെല്ലാം പ്രതികരിക്കാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. സംവിധായകൻ മഹേഷ് ഭട്ടിനേയും നടൻ ഷാരൂഖ് ഖാനേയും ബിജെപി അനാവശ്യമായി വേട്ടയാടിയെന്നാണ് മമതയുടെ ആരോപണം.
Read Also: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ