ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; ഫാസ്‌റ്റ്‌ട്രാക്ക് വിസാ പദ്ധതി അവസാനിപ്പിച്ച് കാനഡ

ഇന്ത്യ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്‌റ്ററീക്ക, മൊറോക്കോ, പാകിസ്‌ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്.

By Senior Reporter, Malabar News
Canada
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെയുള്ള രാജ്യാന്തര വിദ്യാർഥികൾക്ക് വലിയ തിരിച്ചടി നൽകുന്ന തീരുമാനവുമായി കാനഡ. രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിസ ലഭ്യമാക്കുന്ന പദ്ധതിയായ സ്‌റ്റുഡന്റ് ഡയറക്‌ട് സ്‌ട്രീം (എസ്‌ഡിഎസ്) പദ്ധതി കാനഡ നിർത്തലാക്കി.

ഇന്ത്യ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്‌റ്ററീക്ക, മൊറോക്കോ, പാകിസ്‌ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്.

എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുമാണ് എസ്‌ഡിഎസ് നിർത്തലാക്കുന്നതെന്നാണ് കനേഡിയൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ വ്യക്‌തമാക്കിയിട്ടുള്ളത്. നവംബർ എട്ടിന് കനേഡിയൻ സമയം ഉച്ചയ്‌ക്ക് രണ്ടുവരെ ലഭിച്ച അപേക്ഷകൾ മാത്രമേ എസ്‌ഡിഎസ് പദ്ധതി പ്രകാരം പരിഗണിക്കൂവെന്നും വെബ്‌സൈറ്റിൽ പറയുന്നു.

ശേഷിക്കുന്ന അപേക്ഷകരും ഇനി അപേക്ഷിക്കുന്ന വിദ്യാർഥികളും സാധാരണ സ്‌റ്റുഡന്റ് പെർമിറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരും. ലളിതമായ നടപടിക്രമങ്ങളിലൂടെ വിസ പെട്ടെന്ന് ലഭിക്കാനായാണ് അതിവേഗ (ഫാസ്‌റ്റ്‌ട്രാക്ക്) സംവിധാനമായി എസ്‌ഡിഎസ് കൊണ്ടുവന്നിരുന്നത്. പദ്ധതി നിർത്തലാക്കിയതോടെ ഇന്ത്യയുൾപ്പെടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ നീണ്ട വിസാ നടപടികളിലൂടെ കടന്നുപോകേണ്ടി വരും.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE